പ്ലസ് വൺ പ്രവേശനം വൈകും
By സമകാലിക മലയാളം ഡെസ്ക് | Published: 04th July 2022 07:36 PM |
Last Updated: 04th July 2022 07:36 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം വൈകും. പ്രവേശന നടപടികൾ നാളെ ആരംഭിക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
പ്രവേശന നടപടികൾ ആരംഭിക്കാൻ രണ്ട് ദിവസം കൂടി സമയമെടുക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ മിക്‌സഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂളും പിടിഎയും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ