കുളക്കട വാഹനാപകടം: പരിക്കേറ്റ മൂന്നുവയസ്സുകാരിയും മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 12:24 PM  |  

Last Updated: 06th July 2022 12:24 PM  |   A+A-   |  

Baby's body

പ്രതീകാത്മക ചിത്രം

 

കൊല്ലം: കൊല്ലം കുളക്കടയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു. മൂന്നു വയസ്സുകാരി ശ്രേയയാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്‍ ബിനീഷ് കൃഷ്ണനും അമ്മ അഞ്ജുവും ഇന്നലെ മരിച്ചിരുന്നു. 

തിങ്കളാഴ്ച അര്‍ധരാത്രിയാണ് കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ ഓള്‍ട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ദമ്പതികള്‍ ഓള്‍ട്ടോ വാഹനത്തിലാണ് ഉണ്ടായിരുന്നത്. ബിനീഷ് കൃഷ്ണനും കുടുംബവും എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ