അര്‍ബുദ പരിശോധനയ്‌ക്കെത്തി, ശ്വാസകോശത്തിലെ മുഴയില്‍ ആശങ്ക; പുറത്തെടുത്തത് ഈന്തപ്പഴക്കുരു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 07:34 AM  |  

Last Updated: 07th July 2022 07:34 AM  |   A+A-   |  

dates1

ചിത്രം; ഫേയ്സ്ബുക്ക്


തിരുവനന്തപുരം:  അർബുദ പരിശോധന നടത്താനെത്തിയ വ്യക്തിയുടെ ശ്വാസകോശത്തിൽ നിന്ന് ഈന്തപ്പഴക്കുരു പുറത്തെടുത്തു. തിരുവനന്തപുരം കിംസ് ഹെൽത്തിലെ പരിശോധനയിലാണ് ഈന്തപ്പഴക്കുരു കണ്ടെത്തിയത്. 

കഴുത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ 75കാരൻ അർബുദ പരിശോധനയ്ക്ക് എത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ കഴുത്തിലെ മുഴ നട്ടെല്ലിനെ ബാധിച്ചിട്ടുള്ള അർബുദമാണെന്ന് കണ്ടെത്തി. പിന്നാലെ പിഇടി സിടി സ്‌കാനിംഗിലാണ് ശ്വാസകോശത്തിൽ മറ്റൊരു മുഴ കണ്ടെത്തിയത്.

കോശകലകളാൽ ഭാഗികമായി ഇത് മൂടിയിരുന്നു. ഭക്ഷണത്തിനിടെ അറിയാതെ ഉള്ളിൽപോയ ഈന്തപ്പഴക്കുരുവാണെന്ന് ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റിൽ നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ വ്യക്തമായി. മൂന്നാഴ്ച മുൻപ് കഴിച്ച ഈന്തപ്പഴത്തിന്റെ കുരുവായിരുന്നു ഇത്. തുടർന്ന് ബ്രോങ്കോസ്‌കോപ്പിയുടെ തന്നെ സഹായത്തോടെ ശ്വാസനാളികൾക്ക് പരുക്കേൽക്കാതെ ഈന്തപ്പഴക്കുരു വിജയകരമായി നീക്കം ചെ‌യ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'സജി ചെറിയാനെ തിരിച്ചു കൊണ്ടുവരാന്‍ വീണ്ടും ഡാമൊന്നും തുറന്നുവിടരുത്'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ