ട്രാന്‍സ്‌ജെന്‍ഡറിന്റെ മലയാള പദം എന്താണ്? ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മത്സരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 08:11 PM  |  

Last Updated: 07th July 2022 08:11 PM  |   A+A-   |  

transgenderhjkj

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ അഭിസംബോധന ചെയ്യാന്‍ അനുയോജ്യമായ മലയാള പദം കണ്ടെത്താന്‍ മത്സരം. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്‍കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്തുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. 

പദ നിര്‍ദ്ദേശത്തിനായി നടത്തുന്ന മത്സരത്തിലൂടെ ലഭിക്കുന്നവയില്‍ നിന്ന് ഉചിതമായ പദം തിരഞ്ഞെടുക്കുക ഭാഷാ വിദഗ്ധരുടെ സമിതിയാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദ്ദേശിക്കുന്ന പദം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ keralabhashatvm@gmail.com എന്ന ഇമെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ഈ മാസം 14നകം അയക്കണം.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം മലയാളത്തില്‍ നിലവിലില്ല. ഇത് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളുള്‍പ്പെടെ നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുമ്പും സമാനമായ പരിശ്രമങ്ങള്‍ പലരുടെയും ഭാഗത്തു നിന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും വിജയിച്ചില്ല. 

ഈ വാർത്ത കൂടി വായിക്കൂ

'ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി തുടരണം'- പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ