11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, കേരള തീരത്ത് കടലാക്രമണത്തിനും സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 06:39 AM  |  

Last Updated: 07th July 2022 06:40 AM  |   A+A-   |  

rain_alert_kerala

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം:  സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.  കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്. 

മൺസൂൺ പാത്തി അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. ഗുജറാത്ത്‌ തീരം മുതൽ കർണ്ണാടക തീരം വരെ ന്യുന മർദ്ദ പാത്തിയും നിലനിൽക്കുന്നു. ഒഡിഷക്കും ഛത്തിസ്ഗറിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു.  ഇതിന്റെ ഫലമായി  കേരളത്തിൽ  അടുത്ത 4 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്കും സാധ്യത എന്നാണ് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കുന്നു. 

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ)  08-07-2022 രാത്രി 11.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ആലപ്പുഴയില്‍ തെരുവ് നായയെ വെടിവച്ച് വീഴ്ത്തി; ക്രൂരത

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ