'ഏഷ്യാഡിന് പുറമെയുള്ള യോഗ്യത'; പി.ടി ഉഷയെ പരിഹസിച്ച് എളമരം കരീം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 04:51 PM  |  

Last Updated: 08th July 2022 04:51 PM  |   A+A-   |  

narendramodi-_pt_usha

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പി.ടി ഉഷ

 

കോഴിക്കോട്: രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത ഒളിംപ്യന്‍ പി.ടി ഉഷയെ പരിഹസിച്ച് സിപിഎം നേതാവും എംപിയുമായ എളമരം കരീം. 'ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യത തെളിയിച്ചാണ്' ഉഷ രാജ്യസഭയിലെത്തുന്നതെന്നായിരുന്നു എളമരം കരീമിന്റെ പരിഹാസം. കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പതിഷേധ സദസിലായിരുന്നു കരീമിന്റെ പരാമര്‍ശം

സംഘപരിവാറിനു അനുയോജ്യരായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്നു സ്ഥിതിയുണ്ടെന്ന് എളമരം കരീം പറഞ്ഞു. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിന് പിന്നാലെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്കു യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നായിരുന്നു കരീമിന്റെ പരിഹാസം.

സംഗീതജ്ഞന്‍ ഇളയരാജ, ഡോ. ഡി വീരേന്ദ്ര ഹെഗ്‌ഡെ, തെലുങ്ക് തിരക്കഥാകൃത്തും സംവിധായകനുമായ വി വിജയേന്ദ്ര പ്രസാദ് എന്നിവര്‍ക്കൊപ്പമാണ് പി.ടി ഉഷയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 4 പേര്‍ക്കും ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചുകൊണ്ടാണു പ്രഖ്യാപനം നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'സജി ചെറിയാന്‍ പ്രസംഗത്തിലെ വീഴ്ച മനസിലാക്കി'; രാജി ഉചിതമെന്ന് സിപിഎം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ