'ജനലിൽ കെട്ടി തൂക്കി'- സുനിതയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 09:46 PM  |  

Last Updated: 08th July 2022 09:46 PM  |   A+A-   |  

police case

പ്രതീകാത്മക ചിത്രം

 

കൽപ്പറ്റ: പനമരം കൊളത്തറ ആദിവാസി കോളനിയിലെ സുനിതയുടെ മരണം കൊലപാതകം. കേസുമായി ബന്ധപ്പെട്ട് സുനിതയുടെ ഭർത്താവ് സുരേഷിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. 

സുരേഷും സുനിതയും മദ്യ ലഹരിയിൽ നിരന്തരം വഴക്കുണ്ടാക്കാറുണ്ട്. സംഭവ ദിവസം മദ്യപിച്ച് അവശ നിലയിലായ സുനിതയെ സുരേഷ് ജനലിൽ കെട്ടിതൂക്കി കൊലപ്പടുത്തിയെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. 

രാസ പരിശോധന ഫലത്തിന്‍റെയും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞ മാസം മൂന്നിനാണ് സുനിത മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ