കുഞ്ഞിന്റെ ചോറൂണിനിടെ ആനക്കൊട്ടിലിന്റെ കോൺക്രീറ്റ് ഇളകി വീണു; അമ്മയ്ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 12:26 PM  |  

Last Updated: 10th July 2022 12:35 PM  |   A+A-   |  

choroonu

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കുഞ്ഞിന്റെ ചോറൂണിനിടെ ആനക്കൊട്ടിലിന്റെ കോൺക്രീറ്റ് ഇളകി വീണ് അപകടം. ആലപ്പുഴ കലവൂർ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. അപകടത്തിൽ കുഞ്ഞിന്റെ അമ്മയുടെ തലയ്ക്ക് പരിക്കേറ്റു.

രാവിലെ പത്ത് മണിയോടെയാണ് സംഭവം. അഞ്ച് മാസം പ്രായമായ അഭയ ദേവിന്റെ ചോറൂണിനിടെ ആണ് ക്ഷേത്രത്തിൽ അപകടം ഉണ്ടായത്. പരിക്കേറ്റ കലവൂർ ചിന്നമ്മ കവല സ്വദേശി ആര്യയെ ആശുപതിയിൽ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

റോഡിലെ വെള്ളക്കെട്ടിൽ സ്കൂട്ടർ മറിഞ്ഞു; വിദ്യാർത്ഥിനി മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ