റോഡിലെ വെള്ളക്കെട്ടിൽ സ്കൂട്ടർ മറിഞ്ഞു; വിദ്യാർത്ഥിനി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 09:45 AM  |  

Last Updated: 10th July 2022 09:45 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: റോഡിൽ കെട്ടിക്കിടന്ന വെള്ളത്തിൽ കയറി നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. തൃക്കുന്നപ്പുഴ കോട്ടേമുറി കൊച്ചിലേടപറമ്പിൽ അബ്ദുൾ ഹക്കീമിന്റെയും നസിയത്തിന്റെയും മകളുമായ എ ഫൗസിയ (21) ആണ് മരിച്ചത്. മം​ഗലാപുരം യെനപോയ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് ഫൗസിയ. 

ഫൗസിയയുടെ ബന്ധു കൂടിയായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി ഫായിസ് നിവാസിൽ ബഷീറിന്റെ മകൻ ബി ഫായിസ് അഹമ്മദ് (21) ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഫായിസ്  പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നലെ പുലർച്ചെ 4:45നായിരുന്നു സംഭവം. മം​ഗലാപുരത്ത് നിന്ന് ട്രെയിനിലെത്തിയ ഫൗസിയ ഫായിസിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ വെള്ളക്കെട്ടിൽ കയറി നിയന്ത്രണം വിടുകയായിരുന്നെന്ന് ഫായിസ് പൊലീസിന് മൊഴി നൽകി. ഫൗസിയയുടെ കബറടക്കം നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

യുജിസി നെറ്റ് പരീക്ഷ തടസ്സപ്പെട്ടു; പരാതി, വീണ്ടും അവസരം നൽകുമെന്ന് എൻടിഎ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ