ഈ​ദ്​ഗാഹിനിടെ കോഴിക്കോട് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 10:47 AM  |  

Last Updated: 10th July 2022 10:47 AM  |   A+A-   |  

hanan

ഹനാന്‍ ഹുസൈന്‍

 

കോഴിക്കോട്: ഈദ്ഗാഹിൽ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ (20) ആണ് മരിച്ചത്. മുക്കം ടാര്‍ഗറ്റ് കോളേജില്‍ എന്‍ട്രന്‍സ് കോച്ചിങ് വിദ്യാര്‍ത്ഥിയാണ്.

മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഈദ് ഗാഹിനിടയിലാണ് ഹനാന്‍ കുഴഞ്ഞു വീണത്. നഫ്‌ന കോംപ്ലക്‌സിലായിരുന്നു ഈദ്​ഗാഹ് നടന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

കണ്ണൂരില്‍ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ