കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് കയ്യില്‍ കയറി; പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ; ആശുപത്രിക്കെതിരെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 08:35 AM  |  

Last Updated: 10th July 2022 08:35 AM  |   A+A-   |  

iv-drip

ഫയല്‍ ചിത്രം


കണ്ണൂർ: കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് യുവതിയുടെ കയ്യിൽ കയറിയതായി പരാതി. ഡ്രിപ് നൽകാൻ കാനുല കയറ്റിയപ്പോൾ പ്ലാസ്റ്റിക് വരുന്ന ഭാഗത്തു നിന്ന് ഒടിഞ്ഞ് സൂചി ഞരമ്പിനുള്ളിൽ കുരുങ്ങുകയായിരുന്നു.

തയ്യിൽകുളം സ്വദേശി നന്ദനയ്ക്കാണ് ദുരനുഭവം.  പിന്നീട് വലതു കയ്യിലും കാനുല ഇട്ടു. സമാനമായ രീതിയിൽ വലതു കയ്യിലും സൂചി ഒടിഞ്ഞു ഞരമ്പിനുള്ളിൽ കയറി. 

ഇരുകൈകളിലും ശസ്ത്രക്രിയ നടത്തിയാണ് സൂചി പുറത്തെടുത്തത്. സംഭവത്തിൽ കണ്ണൂർ എകെജി ആശുപത്രിയ്ക്ക് എതിരെ നന്ദനയുടെ കുടുംബം പൊലീസിൽ പരാതി നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹമുണ്ടാകും; കേരളത്തിനും തമിഴ്‌നാടിനും മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ