അതിജീവിതയെ കാണാന്‍ പോലും തയ്യാറായില്ല; സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമമെന്ന് ഭാഗ്യലക്ഷ്മി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 07:54 AM  |  

Last Updated: 11th July 2022 07:54 AM  |   A+A-   |  

bhagyalakshmi

ഭാഗ്യലക്ഷ്മി,ആര്‍ ശ്രീലേഖ

 

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമമെന്ന് ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശ്രീലേഖയെ നേരിട്ട് പ്രതിഷേധം അറിയിച്ചു. അതിജീവിതയെ കാണാന്‍ പോലും ശ്രീലേഖ തയ്യാറായില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. ദിലീപിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാലാണ് പുതിയ കേസ് എടുത്തതെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണെന്നും ശ്രീലേഖ ആരോപിച്ചു. ദിലീപിന് പങ്കുണ്ടെന്ന് താന്‍ ആദ്യം കരുതിയെന്നും പള്‍സര്‍ സുനി ക്വട്ടേഷന്‍ എടുത്തിരുന്നെങ്കില്‍ ആദ്യമേ അത് തുറന്നുപറയാനുള്ള സാഹചര്യമായിരുന്നെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.

ദിലീപിന് കത്തെഴുതിയത് പള്‍സര്‍ സുനിയല്ല. അത് താന്‍ എഴുതിയതല്ലെന്ന് സുനി തന്നെ സമ്മതിച്ചിട്ടുണ്ട്. സഹതടവുകാരനാണ്  ആ കത്ത് എഴുതിയത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടതിന് തെളിവില്ല. ഇരുവരും തമ്മിലുള്ള ചിത്രം പൊലീസ് വ്യാജമായി നിര്‍മ്മിച്ചതാണ്. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ശ്രീലേഖ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ദിലീപ് നിരപരാധി; പള്‍സറിനൊപ്പമുള്ള ചിത്രം വ്യാജം;  ശിക്ഷിക്കാന്‍ തെളിവില്ലാത്തതുകൊണ്ട് പുതിയ കേസ് ഉണ്ടാക്കി'; പൊലീസിനെതിരെ വെളിപ്പെടുത്തലുമായി ആര്‍ ശ്രീലേഖ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ