ആദിവാസിബാലനെ മർദ്ദിച്ച സംഭവം: പ്രീ മെട്രിക് ഹോസ്റ്റലിലെ സെക്യൂരിറ്റിയെ സസ്പെൻഡ് ചെയ്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 07:20 PM  |  

Last Updated: 11th July 2022 07:20 PM  |   A+A-   |  

student_attacked

ഫയൽ ചിത്രം

 

തൃശൂർ: ആദിവാസിബാലനെ മർദ്ദിച്ച സംഭവത്തിൽ സർക്കാർ പ്രീ മെട്രിക് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന് സസ്പെൻഷൻ. അടിച്ചിൽതൊട്ടി ആദിവാസി ഊര് നിവാസിയും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ വിനോദിനെ മർദ്ദിച്ച സുരക്ഷാ ജീവനക്കാരൻ മധുവിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടറോട് റിപ്പോർട്ട് തേടി. 

‌പഠിക്കാനിരിക്കുന്നതിനിടയിൽ ബെഞ്ചിൽ തട്ടി ശബ്ദമുണ്ടാക്കിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി മുളവടി കൊണ്ട് പുറത്ത് അടിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.സംഭവത്തിന് ശേഷം സ്‌കൂളിലെത്തിയ വിനോദ് അധ്യാപികയെ വിവരമറിച്ചു. ഹോസ്റ്റൽ വാർഡൻ ആണ് കുട്ടിയുടെ അച്ഛനെ വിവരം അറിയിച്ചത്. വിനോദിനെ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകുകയും പിന്നീട് പരിശോധനയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂപത്താാക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്; പെണ്‍കുട്ടിയെ കണ്ടെത്തി, ബസ് ഡ്രൈവര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ