ബെഞ്ചിൽ തട്ടി ശബ്ദമുണ്ടാക്കി; സർക്കാർ പ്രീമെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥിക്ക് മുളവടി കൊണ്ട് ക്രൂരമർദനം 

സെക്യൂരിറ്റി ജീവനക്കാരൻ മധു ആണ് പത്താം ക്ലാസുകാരനെ മർദ്ദിച്ചത്
വിനോദിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ
വിനോദിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ

തൃശൂർ: ‌വെറ്റിലപ്പാറ പ്രി മെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥിക്ക് മുളവടി കൊണ്ട് ക്രൂരമർദനം. അടിച്ചിൽതൊട്ടി ആദിവാസി ഊര് നിവാസിയും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ വിനോദിനാണ് മർദനമേറ്റത്. സെക്യൂരിറ്റി ജീവനക്കാരൻ മധു ആണ് പത്താം ക്ലാസുകാരനെ മർദ്ദിച്ചത്. 

പഠിക്കാനിരിക്കുന്നതിനിടയിൽ ബെഞ്ചിൽ തട്ടി ശബ്ദമുണ്ടാക്കിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി മുളവടി കൊണ്ട് പുറത്ത് അടിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഇതിനു മുൻപും തന്നെയും സുഹൃത്തുക്കളെയും പല തവണ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദിച്ചിട്ടുള്ളതായി കുട്ടി വെളിപ്പെടുത്തി. 

സംഭവത്തിന് ശേഷം സ്‌കൂളിലെത്തിയ വിനോദ് അധ്യാപികയെ വിവരമറിച്ചു. ഹോസ്റ്റൽ വാർഡൻ ആണ് കുട്ടിയുടെ അച്ഛനെ വിവരം അറിയിച്ചത്. വിനോദിനെ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകുകയും പിന്നീട് പരിശോധനയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതിരപ്പള്ളി പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും റിപ്പോർട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.

ഈ  വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com