സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 06:24 AM  |  

Last Updated: 12th July 2022 06:24 AM  |   A+A-   |  

rain_tvm

ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും.  ഒഡീഷ്ക്കും ആന്ധ്രയ്ക്കും മുകളിലായി നിൽക്കുന്ന ന്യൂനമർദ്ദവും ഗുജറാത്ത് കേരളാ തീരത്തെ ന്യൂനമർദ്ദപാത്തിയുമാണ് മഴ തുടരാൻ കാരണം.

തൃശൂർ, മലപ്പുറം,കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കൂടുതൽ ശക്തമാകുക. നാളെയോടെ മഴ വീണ്ടും കനക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ടാണ്. 

ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് പ്രവചനം. മധ്യ, വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 15 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലം; ആലപ്പുഴയിൽ വയറ്റിൽ വെടിയുണ്ടകളുമായി കണ്ടെത്തിയ തെരുവുനായ ചത്തു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ