എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 06:56 AM  |  

Last Updated: 12th July 2022 06:56 AM  |   A+A-   |  

aji krishnan

അജി കൃഷ്ണന്‍

 

പാലക്കാട്‌: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തു. ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്‍ വിവിധ വകുപ്പുകള്‍ ചുമത്തി ഷോളയൂര്‍ പൊലീസാണ് ഇന്നലെ രാത്രി എട്ടരയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡിവൈഎസ്പി ഓഫീസിലെത്തി തിരിച്ചുപോരുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് അജി കൃഷ്ണന്റെ മകന്‍ നികിത് കൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞദിവസം രാവിലെയാണ് അജി കൃഷ്ണന്‍ വിദേശത്ത് നിന്നുമെത്തിയത്. സ്വപ്ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപനമാണ് എച്ച്ആര്‍ഡിഎസ്.

അതേസമയം അജി കൃഷ്ണനെ പൊലീസ് കള്ള കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എച്ച്ആര്‍ഡിഎസ് ആരോപിച്ചു. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനുള്ള പ്രതികാര നടപടികള്‍ തുടരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് അജി കൃഷ്ണനെന്ന് എച്ച്ആര്‍ഡിഎസ് പ്രസ്താവനയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'സംസാരിക്കാന്‍ പറ്റിയപ്പോള്‍ വലിയ സന്തോഷമായി'; ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ