ചൂര മീൻ കയറ്റുമതി ചെയ്തതിൽ ക്രമക്കേട്, ഒമ്പത്​ കോടി നഷ്ടം; ലക്ഷദ്വീപ് എംപി ഫൈസലിനെതിരെ സിബിഐ കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 09:48 PM  |  

Last Updated: 12th July 2022 09:48 PM  |   A+A-   |  

MP_Mohammed_Faizal

മുഹമ്മദ് ഫൈസൽ/ ചിത്രം: ട്വിറ്റർ

 

കൊച്ചി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ലക്ഷദ്വീപ്​ കോഓപറേറ്റീവ്​ മാർക്കറ്റിങ്​ ഫെഡറേഷൻ ലിമിറ്റഡ് ​(എൽസിഎംഎഫ്​) മുഖേന സംഭരിച്ച ഉണക്ക ചൂര മത്സ്യം ശ്രീലങ്കയിലേക്ക്​ കയറ്റുമതി ചെയ്തതിൽ ഒമ്പത്​ കോടി നഷ്ടം സംഭവിച്ചെന്ന പരാതിയിലാണ് കേസ്. എം പി കൂട്ട് പ്രതികളുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ എഫ്ഐആറിൽ പറയുന്നത്.  

ഉയർന്ന വില നൽകാമെന്ന് വാഗ്ദാനം നൽകിയ ലക്ഷദ്വീപിലെ മൽസ്യതൊളിലാളികളിൽ നിന്ന്​ ശേഖരിച്ച മൽസ്യം സ്വകാര്യ ഏജൻസി വഴി ശ്രീലങ്കയിലേക്ക്​ കയറ്റുമതി നടത്താൻ നോക്കിയെങ്കിലും നടന്നി​ല്ലെന്നും അത്​ വഴി ഒമ്പത്​ കോടി നഷ്ടമുണ്ടാക്കിയെന്നുമാണ്​ കേസ്​. ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസൽ ആണ് കേസിൽ ഒന്നാം പ്രതി. ഫൈസലിൻ്റെ  ബന്ധുവായ ആന്ത്രോത് ദ്വീപ് സ്വദേശി അബ്ദുൾ റസാഖ്, ലക്ഷദ്വീപ് കോപറേറ്റിംവ് മാർക്കറ്റിംഗ് ഫെഡറേഷന് എംഡി അൻവർ, ലക്ഷദ്വീപിലെ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടക്കം ആറ് പേരെയാണ് എഫ്ഐആറിൽ പ്രതി ചേർത്തിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

‘ആഭ്യന്തര ക്രിക്കറ്റിൽ പോയി ഫോം കണ്ടെത്തട്ടെ, അത്ര മോശം കാര്യമല്ല; കോഹ്‌ലിയോട് പറയു‘

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ