കലൂരിലെ കഴുത്തറുത്ത് ആത്മഹത്യ; സൗഹൃദം തകര്‍ന്നതിലെ മനോവിഷമം എന്ന് മൊഴി; ദുരൂഹതയില്ലെന്ന് പൊലീസ്
By സമകാലിക മലയാളം ഡെസ്ക് | Published: 13th July 2022 08:20 AM |
Last Updated: 13th July 2022 08:24 AM | A+A A- |

കലൂരില്‍ ആത്മഹത്യ ചെയ്ത ക്രിസ്റ്റഫര്‍
കൊച്ചി: കലൂരിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതിന് പിന്നിൽ മറ്റ് ദുരൂഹതകളില്ലെന്ന നിഗമനത്തിൽ ഉറച്ച് പൊലീസ്. സൗഹൃദം തകർന്നതിലുള്ള മനോവിഷമമാണ് സുഹൃത്തിനെ ആക്രമിക്കുന്നതിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് പൊലീസ് നിഗമനം.
സംശയിക്കാവുന്ന തരത്തിൽ മറ്റൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ് കഴിയുന്ന സുഹൃത്ത് സച്ചിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യക്ക് പിന്നിൽ മറ്റ് ദുരൂഹതകളില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
കലൂർ ദേശാഭിമാനി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസമാണ് തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ഡിക്രൂസ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തത്. സുഹൃത്തിനെ ആക്രമിച്ചതിന് ശേഷമാണ് ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തത്. സച്ചിനും ക്രിസ്റ്റഫറും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ സൗഹൃദം അവസാനിപ്പിക്കാൻ സച്ചിൻ തീരുമാനിച്ചത് ക്രിസ്റ്റഫറിനെ പ്രകോപിപ്പിച്ചു.
തിങ്കളാഴ്ച കലൂരേക്ക് സച്ചിനെ ക്രിസ്റ്റഫർ വിളിച്ചുവരുത്തി. സൗഹൃദം തുടരണം എന്നും ആവശ്യപ്പെട്ടു. എന്നാൽ സച്ചിൻ ഇത് നിരസിച്ചതോടെ ക്രിസ്റ്റഫർ ആക്രമിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ കൂടുതലൊന്നും കണ്ടെത്താനായിട്ടില്ല. ക്രിസ്റ്റഫറിൻറെയും സുഹൃത്തുക്കളുടെയും ഫോണുകൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ