ഭർത്താവിനെ കാണാനെത്തി, ശുചിമുറിയിൽ ഒളിച്ചുനിന്ന് ഭാര്യയെ പീഡിപ്പിക്കാൻ ശ്രമം; ചുമട്ടുതൊഴിലാളി അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 07:40 AM  |  

Last Updated: 13th July 2022 08:25 AM  |   A+A-   |  

rape_arrest

 

കട്ടപ്പന; വീട്ടിൽ അതിക്രമിച്ചു കയറി അറുപത്തിയഞ്ചുകാരിയെ പീഡിപ്പാക്കാൻ ശ്രമിച്ച ചുമട്ടുതൊഴിലാളി അറസ്റ്റിൽ. കൊച്ചുകാമാക്ഷി കൊട്ടക്കാട്ട് പ്രസാദ് (52) ആണ് പിടിയിലായത്. ഭർത്താവിനെ കാണാനെന്ന പേരിൽ തിങ്കൾ വൈകിട്ട് നാലരയോടെ വീട്ടിൽ എത്തിയ പ്രതി ഭാര്യയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. 

അറുപത്തഞ്ചുകാരിയായ സ്ത്രീയും ഭർത്താവും മാത്രമാണു വീട്ടിലുള്ളത്. അസുഖബാധിതനായ ഭർത്താവിനെ കാണാനായി എത്തിയ പ്രസാദ് ശുചിമുറിയിൽ ഒളിച്ചുനിന്നു. ഒളിച്ചുനിന്ന പ്രതി കയറിപ്പിടിക്കുകയായിരുന്നെന്നാണു പരാതി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തള്ളി താഴെയിട്ട് വലിച്ചിഴച്ചുവെന്നും പരാതിയുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും; സം​ഗീതയുടെ മരണത്തിൽ ഭർത്താവ് ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ