അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ നടന്ന സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 07:23 PM  |  

Last Updated: 13th July 2022 07:23 PM  |   A+A-   |  

attappady

കുഞ്ഞിന്റെ മൃതദേഹവുമായി അയ്യപ്പന്‍ കുട്ടി നടക്കുന്നു/ഫെയ്‌സ്ബുക്ക്‌


തിരുവനന്തപുരം: അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവിന് നടക്കേണ്ടിവന്ന സംഭവത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. കലക്ടറും പട്ടികവര്‍ഗ ഡെപ്യൂട്ടി ഡയറക്ടറും മുരുഗ ഊര് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ഉത്തരവിട്ടു. 

മുരുഗ ഊരിലെ അയ്യപ്പന്‍ കുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്. അയ്യപ്പന്‍-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരികഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മരിച്ചത്.

കുഞ്ഞിന്റെ മൃതദേഹം ഊരിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിതാവ് മൃതദേഹവുമായി നടന്നത്. അയ്യപ്പന്‍ കുട്ടി കുഞ്ഞിന്റെ മൃതദേഹവുമായി നടക്കുന്നതിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിന് എതിരെ ഉയര്‍ന്നത്.

ഈ വാർത്ത കൂടി വായിക്കാം പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഒന്നരലക്ഷം കുട്ടിക്ക് നല്‍കാന്‍ ഉത്തരവ്, തുക പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കും