സ്വര്‍ണവില കൂടി; 37,500ന് മുകളില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2022 09:53 AM  |  

Last Updated: 14th July 2022 09:53 AM  |   A+A-   |  

gold

ഫയല്‍ ചിത്രം/എഎഫ്പി

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 38,480 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. ഈ ദിവസങ്ങളില്‍ ഏകദേശം ആയിരം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുദിവസം വില താഴ്ന്ന സ്വര്‍ണവില ഇന്ന് ഉയരുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

റെയ്ഡ്; ഓപ്പോ 4389 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ധനമന്ത്രാലയം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ