ബത്തേരിയില്‍ വീണ്ടും കടുവയിറങ്ങി, വളര്‍ത്തുനായയെ കടിച്ചുകൊന്നു; ഭീതിയില്‍ നാട്ടുകാര്‍ - വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2022 03:44 PM  |  

Last Updated: 14th July 2022 03:44 PM  |   A+A-   |  

tiger

ബത്തേരിയില്‍ വളര്‍ത്തുനായയെ കടുവ ആക്രമിക്കുന്ന ദൃശ്യം

 

കല്‍പ്പറ്റ: ഒരിടവേളയ്ക്ക് ശേഷം വയനാട്ടില്‍ ഭീതി പരത്തി വീണ്ടും കടുവയുടെ ആക്രമണം. ബത്തേരിക്കടുത്ത് വാകേരിയിലെ ഏദന്‍വാലി എസ്‌റ്റേറ്റിലെ തൊഴിലാളിയുടെ വളര്‍ത്തുനായയെ കടുവ ആക്രമിച്ചുകൊന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഭീതിയില്‍ കഴിയുകയാണ് പ്രദേശവാസികള്‍. 

എസ്‌റ്റേറ്റിലെ നൂറുകണക്കിനു തൊഴിലാളികള്‍ ദിവസേന നടന്നുപോകുന്ന വഴിയരികിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. എസ്‌റ്റേറ്റിലെ തൊഴിലാളിയുടെ നായയെ കടിച്ചെടുത്ത് ചെടികള്‍ക്കുള്ളിലേക്കു മറഞ്ഞ കടുവ, അവിടെവച്ചാണ് നായയെ കൊന്നത്. നായയുടെ ജഡം തൊഴിലാളികള്‍ പിന്നീട് കണ്ടെടുത്തിരുന്നു.

 

ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ വനംവകുപ്പ് അധികൃതരോട് സ്ഥിരമായി പരാതിപ്പെടുന്നതാണ്. ഈ പ്രദേശത്ത് മുന്‍പും കടുവയെ കണ്ടവരുണ്ട്. കടുവയെ പിടികൂടാനുള്ള നടപടി അടിയന്തരമായി കൈക്കൊള്ളണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാലു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ