വിവാഹ മോചനക്കേസ് നല്‍കിയതിന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; മക്കളുടെ മൊഴി നിര്‍ണായകമായി; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2022 08:26 AM  |  

Last Updated: 14th July 2022 08:26 AM  |   A+A-   |  

crime_news

സുസ്മിത, കുമാര്‍


തിരുവനന്തപുരം: വിവാഹമോചനക്കേസ് നൽകിയതിന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് പള്ളിച്ചൽ, നരുവാമൂട്, മുക്കുനട, സോനു നിവാസിൽ കുമാർ(48) കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ ഇന്ന് വിധിക്കും.  

വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇയാൾ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. നേമം സ്വദേശിനി സുസ്മിത(36)ആണ് കൊല്ലപ്പെട്ടത്. 2016 ജൂൺ അഞ്ചിനാണ് സംഭവം. വിമുക്തഭടനാണ് കുമാർ. ഇവർക്ക് രണ്ട് മക്കളാണുള്ളത്. 

ബന്ധം തുടരാനാവില്ലെന്ന് വന്നതോടെ വിവാഹമോചനത്തിന് കേസ് കൊടുത്തു. ഇതോടെ പ്രായപൂർത്തിയാകാത്ത മക്കളെ കോടതി സുസ്മിതയ്ക്കൊപ്പം വിട്ടിരുന്നു. എല്ലാ ഞായറാഴ്ചകളിലും മക്കളെ കുമാറിന്റെ കൂടെവിടാനും കോടതി നിർദേശിച്ചു. നേമം ശിവൻകോവിലിനു സമീപം വെച്ചാണ് കുട്ടികളെ കൈമാറിയിരുന്നത്.

എന്നാൽ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി നേമം ശിവൻകോവിലിനു സമീപം കാത്തുനിന്ന സുസ്മിതയെ കുമാർ കത്തികൊണ്ട് 21 പ്രാവശ്യം കുത്തി. ഇയാളെ നാട്ടുകാർ പിടികൂടിയാണ് നേമം പോലീസിൽ ഏൽപ്പിച്ചത്. മക്കളായ സന്ദീപും വൈഷ്ണവിയും കോടതിയിൽ കുമാറിനെതിരേ മൊഴിനൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തുടരന്വേഷണം നാളെ അവസാനിക്കും; കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ, ഇന്ന് പരി​ഗണിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ