കഞ്ഞിവെള്ളത്തില്‍ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി വിദ്യാര്‍ഥി സ്‌കൂളില്‍; അടപ്പ് പൊട്ടിയതോടെ കുടുങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 09:00 AM  |  

Last Updated: 15th July 2022 09:00 AM  |   A+A-   |  

schoolgirls abducted in Nigeria

പ്രതീകാത്മക ചിത്രം


നെടുങ്കണ്ടം: സ്വയം തയ്യാറാക്കിയ കള്ളുമായി സ്കൂളിലെത്തിയ വിദ്യാർഥി കുടുങ്ങി. കള്ള് കൊണ്ടുവന്ന കുപ്പിയുടെ ​അടപ്പ് ​ഗ്യാസ് മൂലം തെറിച്ച് പോയതോടെയാണ് സംഭവം പുറത്തായത്. ഇടുക്കി ജില്ലയിലെ ഒരു സർക്കാർ വിദ്യാലയത്തിലാണ് കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി ഹൈസ്‌കൂൾ വിദ്യാർഥി ക്ലാസിലെത്തിയത്. 

കുപ്പിയുടെ അടപ്പ് ഗ്യാസുമൂലം തെറിച്ചുപോയപ്പോൾ കള്ള് ക്ലാസ് മുറി മുഴുവനും വീണു. വിദ്യാർഥികളുടെ യൂണിഫോമിലും കള്ളായി. ബാ​ഗിലാണ് വിദ്യാർഥി കുപ്പി വെച്ചിരുന്നത്. ഇടയ്ക്ക് കുപ്പി എടുത്ത് നോക്കി. ഈ സമയമാണ് കുപ്പിയുടെ അടപ്പ് തെറിച്ച് പുറത്ത് വീണത്. ഇതോടെ സഹപാഠികൾ അധ്യാപകരെ വിവരം അറിയിച്ചു.

അധ്യാപകർ എത്തിയപ്പോഴേക്കും വിദ്യാർഥി സ്കൂളിൽ നിന്ന് പോയിരുന്നു. ഇതോടെ അധ്യാപകർ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി. വിദ്യാർഥിക്ക് കൗൺസലിങ് നൽകാനാണ് അധ്യാപകരുടെ തീരുമാനം. എക്‌സൈസ് നേതൃത്വത്തിലായിരിക്കും കൗൺസലിങ്.

ഈ വാർത്ത കൂടി വായിക്കൂ 

തൃശൂരിനെ കളിയാക്കിയതിനെ ചൊല്ലി തര്‍ക്കം; മദ്യപാനത്തിനിടെ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ