കനത്ത മഴ; കോഴിക്കോട് യുവാവും 12കാരനും കുളത്തിൽ വീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 05:10 PM  |  

Last Updated: 16th July 2022 05:10 PM  |   A+A-   |  

1514100064-1939921796_mungi

 

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ രണ്ട് പേർ കുളത്തിൽ വീണു മരിച്ചു. യുവാവും 12കാരനുമാണ് വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്. 

പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. കോഴിക്കോട് എടച്ചേര്‍ ആലിശേരി സ്വദേശി അഭിലാഷ് (40) ആണ് മരിച്ചത്. 

ചെറുവണ്ണൂര്‍ അറക്കല്‍പാടത്താണ് 12കാരന്‍ കുളത്തില്‍ വീണ് മരിച്ചത്. അമ്മോത്ത് വീട്ടില്‍ മുഹമ്മദ് മിര്‍ഷാദിനാണ് അന്ത്യം സംഭവിച്ചത്. മദ്രസ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഒന്നും ചെയ്തില്ല, അനാസ്ഥ കണ്ടുനില്‍ക്കാന്‍ കഴിയില്ല'- കവളപ്പാറ പുനരധിവാസത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ