റെയിൽവേട്രാക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം, സംഘത്തിൽ ഒമ്പതാംക്ലാസുകാരനും; അഞ്ച് പേർ പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 12:20 PM  |  

Last Updated: 17th July 2022 12:20 PM  |   A+A-   |  

drug_use

മുഹമ്മദ് അർശിദ്,മുസ്താഖ്, സൽമാൻ, മുഖ്താർ

 

കോഴിക്കോട്: റെയിൽവേട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന അഞ്ചം​ഗ സം​ഘം അറസ്റ്റിലായി. ഒന്പതാംക്ലാസുകാരൻ ഉൾപ്പെടെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പൊലീസ് പിടിയിലായത്. ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വർധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 

മൂന്നിടത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടി മേൽപ്പാലത്തിനുതാഴെ റെയിൽവേട്രാക്ക്, വള്ളിക്കുന്ന് റെയിൽവേസ്റ്റേഷനു സമീപമുള്ള റെയിൽവേട്രാക്ക്, അയ്യപ്പൻകാവ് റെയിൽവേ പുറമ്പോക്കിൽനിന്നുമാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടി ‌സ്വദേശികളായ മുഹമ്മദ് അർഷിദ് (19), ഉമറുൾ മുക്താർ (21), സൽമാനുൾ ഫാരിസ് (18), മുഷ്താഖ് അഹമ്മദ് (18), ഒമ്പതാംക്ലാസുകാരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി പൊലീസും താനൂർ സബ്ഡിവിഷൻ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നാലുമാസം ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമം: അച്ഛന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ