ഗൾഫിൽ നിന്നെത്തിയ യുവാവിന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിൽ നിരീക്ഷണത്തിൽ 

മംഗളൂരു വിമാനത്താവളം വഴിയാണ് യുവാവ് ഗൾഫിൽ നിന്നും കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: മങ്കിപോക്സ് ലക്ഷണങ്ങളുമായി യുവാവ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. വിദേശത്തു നിന്നെത്തിയ യുവാവാണ് ചികിത്സയിലുള്ളത്.  യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ ഗൾഫിൽ നിന്നും കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയത്. ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ് യുവാവിപ്പോൾ. സ്രവത്തിന്റെ പരിശോധനാഫലം വന്നാൽ മാത്രമേ മങ്കി പോക്സ് ആണോ എന്ന കാര്യം ഉറപ്പിക്കാനാകൂ. 

മങ്കിപോക്‌സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ഇന്നുമുതൽ നിരീക്ഷണം ശക്തമാക്കും. ലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് സ്‌ക്രീൻ ചെയ്യും. ഇതിനായി കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് എത്തിയ കൊല്ലം സ്വദേശിക്ക് ജൂലൈ 14നാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണത്തിലുള്ള മറ്റാർക്കും ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com