നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങി; വിദ്യാർത്ഥി റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 18th July 2022 09:25 AM |
Last Updated: 18th July 2022 09:25 AM | A+A A- |

അക്ഷയ്
കൊല്ലം: നീറ്റ് പരീക്ഷ കഴിഞ്ഞ് ട്രെയിനിൽ മടങ്ങിയ വിദ്യാർത്ഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നല സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ അപകടം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം.
നീറ്റ് പരീക്ഷ കഴിഞ്ഞ കൊല്ലത്ത് നിന്ന് പുനലൂർ ഭാഗത്തേക്കുള്ള ട്രെയിനിലാണ് അക്ഷയ് പോയത്. മടങ്ങുന്ന കാര്യം വീട്ടിൽ വളിച്ചു പറഞ്ഞിരുന്നു. അക്ഷയ്ന്റെ സഹോദരൻ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്നുണ്ടായിരുന്നു.
കൊട്ടാരക്കരയ്ക്കും ആവണീശ്വരത്തിനും ഇടയിലുള്ള കുരി എന്ന സ്റ്റേഷനിലായിരുന്നു അക്ഷയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ട്രെയിൻ കുരി സ്റ്റേഷനിൽ നിർത്തിയില്ല. വേഗം കുറഞ്ഞ സമയത്ത് അക്ഷയ് ചാടിയിറങ്ങാൻ ശ്രമിച്ചപ്പോൾ അപകടമുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ട്രെയിൻ കയറിയെന്ന് പറഞ്ഞ് അക്ഷയ് വിളിച്ചിട്ടും എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തും.
ഈ വാർത്ത കൂടി വായിക്കൂ
നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി; നോട്ടീസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ