കൊടുങ്ങല്ലൂരില്‍ സ്‌കൂള്‍ വിട്ടുവന്ന ആറാംക്ലാസുകാരി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; ആലുവയിലും ശല്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 09:39 PM  |  

Last Updated: 19th July 2022 09:49 PM  |   A+A-   |  

FOX

ഫയല്‍ ചിത്രം

 

കൊടുങ്ങല്ലൂര്‍/ആലുവ: കൊടുങ്ങല്ലൂരും ആലുവയിലും കുറുക്കന്റെ ആക്രമണം. കൊടുങ്ങല്ലൂര്‍ മേത്തല കടുത്ത ചുവട് ഭാഗത്ത് ഏഴുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. സ്‌കൂള്‍ വിട്ടുവന്ന ആറാംക്ലാസുകാരിക്കും കുറുക്കന്റെ കടിയേറ്റു. 

ആലുവയിലും കുറുക്കന്റെ ആക്രമണം ഉണ്ടായി. മുപ്പത്തടത്താണ് രണ്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റത്. വളര്‍ത്തുനായയെ ആക്രമിക്കാനെത്തിയ കുറുക്കനാണ് ഇരുവരെയും ആക്രമിച്ചത്. മുപ്പത്തടം സ്വദേശി സുകുമാരന്‍, ബംഗാള്‍ സ്വദേശി ഇനാമുല്‍ ഹഖ് എന്നിവര്‍ക്കാണ് കടിയേറ്റത്. 

കുറുക്കന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ സുകുമാരനെ ആദ്യം കടിച്ചു. ശേഷം റോഡിലേക്കിറങ്ങിയ കുറുക്കന്‍ മറുവശത്ത് നില്‍ക്കുകയായിരുന്ന ഹഖിനെയും ആക്രമിച്ചു. ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ച് പ്രതിരോധ വാക്‌സിന്‍ നല്‍കി.

 

ഈ വാര്‍ത്ത കൂടി വായിക്കാം പാലക്കാട്ട് സ്കൂൾ ബസിനടിയിൽപ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ