ബൈക്ക് ദേശീയ പാതയിലെ കുഴിയില്‍ ചാടി; തെറിച്ചു വീണ യുവാവ് മരിച്ചു

By സമകാലിക മലയാളം ന്യൂസ്  |   Published: 19th July 2022 11:40 AM  |  

Last Updated: 19th July 2022 11:43 AM  |   A+A-   |  

sanu

സനു സി ജെയിംസ്

 

തൃശൂര്‍: ദേശീയ പാതയിലെ കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ചു വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. തൃശൂര്‍ തളിക്കുളത്താണ് സംഭവം. 

ശനിയാഴ്ച പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിക്കവേ കച്ചേരിപ്പടിയിലെ തളിക്കുളം സഹകരണ ബാങ്കിന് സമീപമാണ് അപകടം. റോഡിലെ കുഴിയില്‍ വെള്ള നിറഞ്ഞു കിടന്നിരുന്നു. കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ചുവീണ സനു ഓട്ടോറിക്ഷയില്‍ ഇടിച്ചു. 

നാട്ടുകാരാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. അതിനിടെ യുവാവിന് അപകടം സംഭവിച്ച കുഴി ഞായറാഴ്ച അധികൃതര്‍ അടച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

കുളിക്കാനിറങ്ങി; കുളത്തിലെ പായലിൽ കുരുങ്ങി യുവാവ് മുങ്ങി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ