കൊല്ലം ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 06:48 AM  |  

Last Updated: 20th July 2022 06:48 AM  |   A+A-   |  

ksu_flag

ഫയല്‍ ചിത്രം

 

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ബന്ദ്. ആയൂര്‍ മാര്‍ത്തോമാ കോളേജിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. 

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

നീറ്റ് പരീക്ഷയില്‍ അടിവസ്ത്രമഴിച്ച് പരിശോധന: അഞ്ചു വനിത ജീവനക്കാര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ