അത് തെറ്റായ ആശയം, മണിയെ തള്ളി സ്പീക്കര്‍; രമയ്‌ക്കെതിരെ പറഞ്ഞത് പിന്‍വലിക്കുന്നതായി എം എം മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 12:05 PM  |  

Last Updated: 20th July 2022 12:05 PM  |   A+A-   |  

m m mani insuts k krema

എം എം മണി, കെ കെ രമ

 

തിരുവനന്തപുരം: എംഎല്‍എ കെ കെ രമയ്‌ക്കെതിരെ നിയമസഭയില്‍ സിപിഎം നേതാവ് എം എം മണി നടത്തിയ പരാമര്‍ശം തള്ളി സ്പീക്കര്‍. മണി പറഞ്ഞതില്‍ തെറ്റായ ആശയം അന്തര്‍ലീനം ചെയ്തിട്ടുണ്ടെന്ന് സ്പീക്കര്‍ നിരീക്ഷിച്ചു. മണിയുടെ വാക്കുകള്‍ പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നുപോകുന്നതല്ല. പ്രത്യക്ഷത്തില്‍ അണ്‍ പാര്‍ലമെന്ററി എന്ന് തോന്നിക്കാത്ത പദ പ്രയോഗം അംഗം തന്നെ പിന്‍വലിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

സ്പീക്കറുടെ നിരീക്ഷണം മാനിച്ച് കെ കെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി എം എം മണി സഭയെ അറിയിച്ചു. '14ന് ഞാന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച് സ്പീക്കര്‍ നടത്തിയ നിരീക്ഷണത്തെ മാനിക്കുന്നു. യഥാര്‍ഥത്തില്‍ ആ പ്രസംഗത്തില്‍ എന്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കാന്‍ ശ്രമിച്ചതാണ്. ബഹളത്തില്‍ അത് മുങ്ങി പോകുകയായിരുന്നു. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്. അത് അവരുടേതായ വിധി എന്ന് ഞാന്‍ പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങനെ പറയരുതായിരുന്നു. ഒഴിവാക്കേണ്ടതായിരുന്നു. ഈ പരാമര്‍ശം ഞാന്‍ പിന്‍വലിക്കുകയാണ്'-  എം എം മണിയുടെ വാക്കുകള്‍ ഇങ്ങനെ.

ഈ വാര്‍ത്ത കൂടി വായിക്കാം 

വാട്ട്‌സ്ആപ്പ് സന്ദേശം വധശ്രമ ഗൂഢാലോചനയ്ക്കു തെളിവല്ല: കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ