കണ്ണൂരില്‍ ട്രെയിന്‍ അട്ടിമറി ശ്രമം?; റെയില്‍ പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിവച്ച നിലയില്‍, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 10:50 AM  |  

Last Updated: 20th July 2022 10:50 AM  |   A+A-   |  

train_track_kannur

റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ചീളുകള്‍ നിരത്തിവച്ച നിലയില്‍/ടിവി ചിത്രം

 

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിന്‍ അട്ടിമറി ശ്രമമെന്നു സംശയം. വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിവച്ച നിലയില്‍ കണ്ടെത്തി. പൊലീസും ആര്‍പിഎഫും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇന്നലെ രാത്രി മലബാര്‍ എക്‌സ്പ്രസ് കടന്നുപോയപ്പോള്‍ വലിയ കുലുക്കം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ കണ്ടെത്തിയത്.

രണ്ടു ദിവസവും മുമ്പും സമാന സംഭവം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അന്വേഷണം തുടങ്ങിയതായും അതിനു ശേഷമേ എന്താണ് സംഭവിച്ചത് എന്നു പറയാനാവൂ എന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഭാര്യയുടെയും മക്കളുടെയും മരണം റെനീസ് മൊബൈലില്‍ തത്സമയം കണ്ടു; ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ