മത്സരയോട്ടത്തിന് ഇടയിലെ അപകടം; ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍, മനപൂര്‍വമായ നരഹത്യക്ക് കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 08:00 AM  |  

Last Updated: 21st July 2022 08:14 AM  |   A+A-   |  

car accident in thrissur

ടാക്‌സിയിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തെടുക്കാന്‍ നാട്ടുകാരുടെ ശ്രമം

 

തൃശൂര്‍: ടാക്‌സിയിലേക്ക് മഹീന്ദ്ര ഥാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ച സംഭവത്തില്‍ ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാറോടിച്ച തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഷെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കല്‍, മനപൂര്‍വമായ നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. 

ഥാര്‍ ഓടിച്ചിരുന്ന ഷെറിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് കൊട്ടേക്കാട് മദ്യലഹരിയില്‍ മത്സരിച്ച് കാറോടിച്ച് അപകടം. ബിഎംഡബ്ല്യൂവും ഥാറും തമ്മിലായിരുന്നു മത്സരയോട്ടം.  ഥാര്‍ റോഡരികില്‍ നിര്‍ത്തിയിരുന്ന ടാക്‌സിയിലേക്ക് ഇടിച്ചു കയറിയാണ് വയോധികന്‍ മരിച്ചത്. പാടൂക്കാട് സ്വദേശി രവിശങ്കര്‍ ആണ് മരിച്ചത്. 

അമിത വേഗത്തില്‍ വന്ന മഹീന്ദ്ര  ഥാര്‍ ടാക്‌സി കാറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രവിശങ്കറിനെ തൃശൂര്‍ ദയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

പ്രണയ നൈരാശ്യം; പ്ലസ് ടു വിദ്യാര്‍ത്ഥി പുഴയില്‍ ചാടി, തെരച്ചില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ