'തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ്'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 01:12 PM  |  

Last Updated: 21st July 2022 01:12 PM  |   A+A-   |  

kt_jaleel

കെടി ജലീൽ, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച കോടതി ഉത്തരവിനെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ് എന്ന് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

അടിക്കുമ്പോള്‍ തടുക്കുന്നത് മഹാപരാധം!, അടിക്കുന്നത് ജനാധിപത്യാവകാശം!! 
കയ്യേറ്റം ചെയ്യാന്‍ വരുമ്പോള്‍ പ്രതിരോധിക്കുന്നത്  വലിയ കുറ്റം. കയ്യേറ്റം ചെയ്യുന്നത് പ്രതിഷേധ മുറ!! എന്നും ജലീല്‍ പരിഹസിച്ചു. 

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

കേരളത്തില്‍ 'ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം' വിപുലീകരിക്കപ്പെട്ടു!! 
ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ്. 
അടിക്കുമ്പോള്‍ തടുക്കുന്നത് മഹാപരാധം! 
അടിക്കുന്നത് ജനാധിപത്യാവകാശം!! 
കയ്യേറ്റം ചെയ്യാന്‍ വരുമ്പോള്‍ പ്രതിരോധിക്കുന്നത്  വലിയ കുറ്റം.
കയ്യേറ്റം ചെയ്യുന്നത് പ്രതിഷേധ മുറ!! 
കോട്ടിട്ടവരും ഇടാത്തവരും ഒന്നിച്ചു നിന്ന് കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കില്‍ വലിച്ച് കളയാമെന്ന് വിചാരിക്കുന്നുവെങ്കില്‍ അവര്‍ ചെഗുവേരയെ വായിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കാം 

ഇഡിക്കെതിരെ സതീശന്‍, നിലപാടു മാറ്റത്തില്‍ നന്ദിയെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ