'ആണും പെണ്ണും ഒരുമിച്ച് ഇരിക്കേണ്ട', ഇരിപ്പിടം വെട്ടിപ്പൊളിച്ചു; മടിയിലിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 07:07 AM  |  

Last Updated: 21st July 2022 07:21 AM  |   A+A-   |  

engineering_students

ചിത്രം; ഫേയ്സ്ബുക്ക്

 

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നതായി ആരോപിച്ച് ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ചവർക്ക് വിദ്യാർഥികളുടെ മറുപടി. ഒരാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ ഒരുമിച്ചിരുന്നാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് സമീപമാണ് സംഭവം.

ചൊവ്വാഴ്ച വൈകിട്ടോടെ വിദ്യാർഥികൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാൾക്കു മാത്രം ഇരിക്കാവുന്ന രീതിയിലായത് കണ്ടത്. ആദ്യം വിദ്യാർഥികൾക്ക് എന്താണ് സംഭവം എന്ന് മനസ്സിലായില്ല. പിന്നാലെ ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത് എന്ന് മനസിലായതോടെയാണ് മറുപടിയുമായി കോളജിലെ രണ്ടാം വർഷ വിദ്യാർഥികൾ എത്തിയത്.

ബെഞ്ചിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സംഭവം വൈറലായതോടെ മറ്റു വിദ്യാർഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

'കൊലപാതകവും ബലാത്സംഗവും നടക്കുമ്പോള്‍ കണ്ടുനില്‍ക്കലല്ല കടമ'; ഇ പി ജയരാജന് എതിരായ കേസ് നിലനില്‍ക്കില്ല: എ കെ ബാലന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ