'മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന'; വി ഡി സതീശനും കെ സുധാകരനും എതിരായ ഡിവൈഎഫ്‌ഐ പരാതി പ്രത്യേക സംഘം അന്വേഷിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 08:25 PM  |  

Last Updated: 22nd July 2022 08:25 PM  |   A+A-   |  

satheesan-sudhakaran

വിഡി സതീശന്‍, കെ സുധാകരന്‍/ഫയല്‍


തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഗൂഢാലോചന നടത്തിയെന്ന ഡിവൈഎഫ്‌ഐ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഡിജിപിക്ക് ലഭിച്ച പരാതി ശംഖുമുഖം എസിക്ക് കൈമാറി. 

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് എതിരെ കോടതി നിര്‍ദേശ പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ പരാതിയുമായി രംഗത്തുവന്നത്. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിലേക്ക് കയറ്റി വിട്ടത് ആരെന്ന് അന്വേഷിക്കണം എന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നിന്നാണ് പ്രതികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയതെന്നും ഇതിന് പിന്നില്‍ കെ സുധാകരനും വി ഡി സതീശനുമാണ് എന്നുമാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം പയ്യന്നൂര്‍ ആര്‍എസ്എസ് കാര്യാലയം ആക്രമണം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ