കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം; വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ യാത്രാ പാസ്സുകളുമായി കൊച്ചി മെട്രോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 08:52 AM  |  

Last Updated: 22nd July 2022 08:57 AM  |   A+A-   |  

Kochi Metro service

കൊച്ചി മെട്രോ, ഫയല്‍ ചിത്രം

 


കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞനിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി കൊച്ചി മെട്രോ. വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് പുതിയ പാസ്സുകള്‍ പുറത്തിറക്കുന്നു. 50 രൂപയുടെ ഡേപാസ്സും 1000 രൂപയുടെ പ്രതിമാസ പാസ്സുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്. 

ഡേ പാസ് ഉപയോഗിച്ച് വെറും അന്‍പത് രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. 

കാലാവധി കഴിഞ്ഞാല്‍ മെട്രോ സ്‌റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലെത്തി കാര്‍ഡുകള്‍ റീചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍/കോളേജ് നല്‍കിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ച് 25.07.2022 മുതല്‍ പാസ്സുകള്‍ വാങ്ങാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

കുട്ടികളിലെ ഗര്‍ഭധാരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി; സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ