സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ്; വിദേശത്തു നിന്നെത്തിയ യുവാവ് മെഡിക്കല്‍ കോളജില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 22nd July 2022 01:48 PM |
Last Updated: 22nd July 2022 01:48 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍നിന്ന് എത്തിയ യുവാവിനാണ് രോഗം കണ്ടെത്തിയത്.
ഈ മാസം ആറിന് വിദേശത്തുനിന്നെത്തിയ യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തെ രണ്ടു പേര്‍ക്ക് സംസ്ഥനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ആര്‍ക്കും രോഗപ്പകര്‍ച്ചയുണ്ടായില്ല.
രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആലപ്പുഴയിലും കൊല്ലത്തും നിരീക്ഷണത്തിലാക്കിയ രണ്ടുപേരുടെ പരിശോധനാഫലം കഴിഞ്ഞ ദിവസം പുറത്തവന്നിരുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും രോഗമില്ല. കേരളത്തില്‍ രോഗം ബാധിച്ച കൊല്ലം, കണ്ണൂര്‍ സ്വദേശികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ