ദിലീപ് ദൃശ്യങ്ങള്‍ ചോര്‍ത്തി; കണ്ടു, നശിപ്പിച്ചു?; അനുബന്ധ കുറ്റപത്രം കോടതിയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 23rd July 2022 09:24 AM |
Last Updated: 23rd July 2022 09:24 AM | A+A A- |

കേസിലെ പ്രതി ദിലീപ് /ഫയല്‍ ചിത്രം
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ കേസിലെ പ്രതി ദിലീപ് ചോര്‍ത്തിയെന്നും എന്നാല്‍ അത് എവിടെനിന്നു കണ്ടെത്താനായിട്ടില്ലെന്നും പൊലീസിന്റെ അനുബന്ധ കുറ്റപത്രം. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ പക്കല്‍ നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോ ദിലീപിനു ദൃശ്യങ്ങള്‍ ലഭിച്ചതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ദിലീപ് ദൃശ്യങ്ങള്‍ കണ്ടെന്ന, സംവിധായകന് ബാലചന്ദ്ര കുമാറിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായും, മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നതായാണ് സൂചന.
പല തെളിവുകളും പൊലീസിനു വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ദിലീപ് ഒളിപ്പിച്ചതായി കുറ്റപത്രം ആരോപിക്കുന്നു. ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന സംശയവും കുറ്റപത്രത്തിലൂണ്ടെന്നാണ് അറിയുന്നത്.
അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ജി രത്തിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. സംവിധായകന് പി.ബാലചന്ദ്രകുമാര്‍, ദിലീപിന്റെ ഭാര്യ കാവ്യ മാധവന്, മുന്‍ഭാര്യ മഞ്ജു വാരിയര്‍ എന്നിവരും സാക്ഷിപ്പട്ടികയിലുണ്ടെന്നാണു സൂചന. ഹാക്കര്‍ സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ മാതാവ് ശോഭന എന്നിവരും സാക്ഷികളാണ്.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ 102 സാക്ഷികളാണുള്ളത്. 1500 പേജുള്ള അനുബന്ധകുറ്റപത്രം നടപടിക്രമങ്ങള്‍ക്കു ശേഷം വിചാരണക്കോടതിയില്‍ എത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
ചെമ്പൻ വിനോദും ആഷിഖ് അബുവും ഉൾപ്പടെ 102 സാക്ഷികൾ; ദിലീപിനെതിരെ പുതിയ വകുപ്പ്; അനുബന്ധ കുറ്റപത്രം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ