23 ദിവസം കഴിഞ്ഞിട്ടും പ്രതിയെ തിരിച്ചറിഞ്ഞില്ല; എകെജി സെന്റർ ആക്രമണക്കേസ് ക്രൈം ബ്രാഞ്ചിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2022 07:45 PM  |  

Last Updated: 23rd July 2022 07:45 PM  |   A+A-   |  

akg center

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസ് ക്രൈം ബ്രാഞ്ചിന്. പൊലീസ് അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. 

ക്രൈം ബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവം നടന്നിട്ട് 23 ദിവസം കഴിഞ്ഞിട്ടും പ്രതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

ഈ വാർത്ത കൂടി വായിക്കാം 

വീണ്ടും കെഎസ്ഇബി 'ഷോക്ക്'- 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി ഓൺലൈനായി മാത്രം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ