ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു, നാട്ടുകാർ കൂട്ടമായി എത്തി മർദ്ദിച്ചെന്ന് പരാതി; ഒരാൾ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2022 09:49 AM  |  

Last Updated: 23rd July 2022 09:49 AM  |   A+A-   |  

moral_policing

ടെലിവിഷൻ ദൃശ്യം

 

പാലക്കാട്: മണ്ണാർക്കാട് ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാർഥികളെ നാട്ടുകാർ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിന് പ്രതികരിച്ചതോടെ നാട്ടുകാർ കൂട്ടമായി എത്തി മർദ്ദിച്ചെന്നാണ് വിദ്യാർഥികളുടെ പരാതി. 

പരാതി പറഞ്ഞിട്ടും പൊലീസ് ആദ്യഘട്ടത്തിൽ കേസെടുക്കാൻ തയ്യാറായിരുന്നില്ലെന്നും ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് കേസെടുത്തതെന്നും വിദ്യാർഥികൾ ആരോപിച്ചു. മുമ്പും നാട്ടുകാർ പല വട്ടം ഉപദ്രവിച്ചിരുന്നെന്നും  പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ അധിക്ഷേപിക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. 

മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർഥികൾക്കാണ് മർദ്ദനമേറ്റത്. സ്കൂൾ വിട്ട ശേഷം അടുത്തുള്ള ബസ് സ്‌റ്റോപിൽ ബസ് കാത്ത് ഇരിക്കുകയായിരുന്നു അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും. അവിടേക്ക് വന്ന ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർഥികളുടെ പരാതി. ഇയാൾ അസഭ്യം പറയുകയും മർദ്ദിക്കാൻ തുനിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ചെമ്പൻ വിനോദും ആഷിഖ് അബുവും ഉൾപ്പടെ 102 സാക്ഷികൾ; ദിലീപിനെതിരെ പുതിയ വകുപ്പ്; അനുബന്ധ കുറ്റപത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ