സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം; വീഡിയോ പുറത്ത്, സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2022 08:52 PM  |  

Last Updated: 23rd July 2022 08:52 PM  |   A+A-   |  

kartc_accident_alappuzha

വീഡിയോ സ്‌ക്രീന്‍ഷോട്ട്


ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷന് സമീപം അശ്രദ്ധമായി ഓടിച്ച ബസിനടിയില്‍പ്പെട്ട് ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ ശൈലേഷ് കെവിയെയാണ് വിജലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.

വെള്ളിയാഴ്ച വൈകുന്ന്രേമാണ് അപകടമുണ്ടായത്. ശരിയായ ദിശയില്‍ പോകുയായിരുന്ന സ്‌കൂട്ടറില്‍ അശ്രദ്ധമായി മറികടന്നെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു. ബസ് തെറ്റായ ദിശയില്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

അപകടത്തില്‍ ആലപ്പുഴ കരളകം വാര്‍ഡ് കണ്ണാട്ടുചിറയില്‍ മാധവനാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം ഡ്രിപ്പ് ഇടുന്നതിനിടെ ഒന്നര വയസുകാരന്റെ കാലിൽ സൂചി ഒടിഞ്ഞു കയറി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ