ഡ്രിപ്പ് ഇടുന്നതിനിടെ ഒന്നര വയസുകാരന്റെ കാലിൽ സൂചി ഒടിഞ്ഞു കയറി
By സമകാലിക മലയാളം ഡെസ്ക് | Published: 23rd July 2022 04:45 PM |
Last Updated: 23rd July 2022 04:45 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കുത്തിവയ്പ്പെടുക്കാൻ എത്തിയ കുഞ്ഞിന്റെ കാലിൽ സൂചി ഒടിഞ്ഞു കയറി. നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിലാണ് സംഭവം.
ഒന്നര വയസുകാരന്റെ കാലിലാണ് സൂചി ഒടിഞ്ഞു കയറിയത്. പനി ബാധിച്ചാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.
ഡ്രിപ്പ് ഇടാൻ കുത്തിയ സൂചിയാണ് ഒടിഞ്ഞു കയറിയത്. എസ്എടി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് സൂചി പുറത്തെടുത്തത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ