പ്ലസ് വൺ‍ പ്രവേശനം; അപേക്ഷ നാളെ വരെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2022 07:56 AM  |  

Last Updated: 24th July 2022 07:56 AM  |   A+A-   |  

plus one admission

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നാളെ വൈകീട്ട് അഞ്ചുമണി വരെ. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 
ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. സമയം നീട്ടുന്നത് അധ്യയന വര്‍ഷത്തെ അപ്പാടെ താളം തെറ്റിക്കുമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു 

27 മുതല്‍ അടുത്ത മാസം 11 വരെയായി അലോട്‌മെന്റ് നടത്തി, അടുത്ത മാസം 17നു ക്ലാസ് തുടങ്ങാനായിരുന്നു മുന്‍തീരുമാനം. 4.25 ലക്ഷം വിദ്യാര്‍ഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

 ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്ടര്‍; രേണു രാജ് എറണാകുളത്ത്, ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ