400ൽ 398 മാർക്ക്; ഐഎസ്‌സി പരീക്ഷയിൽ ശിവാനിയും ആദിഷും കേരളത്തിൽ ഒന്നാമത്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 09:29 AM  |  

Last Updated: 25th July 2022 09:29 AM  |   A+A-   |  

Adhish_Joseph_Shinu_and_Shivani_S_Prabhu

ആദിഷും ശിവാനിയും ദേശീയതലത്തിൽ മൂന്നാം റാങ്ക് നേടിയ അനഘ എം നായർക്കൊപ്പം/ ചിത്രം: വിൻസെന്റ് പുളിക്കൽ

 

തിരുവനന്തപുരം: ഐഎസ്‌സി 12–ാം ക്ലാസ് പരീക്ഷയിൽ തിരുവനന്തപുരം ക്രൈസ്റ്റ്നഗർ സ്കൂളിലെ ശിവാനി പ്രഭു, ആദിഷ് ജോസഫ് ഷിനു എന്നിവർ ദേശീയതലത്തിൽ രണ്ടാമതും കേരളത്തിൽ ഒന്നാമതുമെത്തി. 400ൽ 398 മാർക്ക് (99.5%) വാങ്ങിയാണ് ഇരുവരും നേട്ടം സ്വന്തമാക്കിയത്. ദേശീയ തലത്തിലെ രണ്ടാമത്തെ ഉയർന്ന മാർക്കാണ് ഇത്. 

99.38 ആണ് ദേശിയതലത്തിലെ വിജയശതമാനം. കേരളത്തിൽ 99.96% ആണു വിജയം. സംസ്ഥാനത്തെ 69 സ്കൂളുകളിൽനിന്നായി പരീക്ഷയെഴുതിയ 2764 പേരിൽ 2763 പേർ ഉപരിപഠന യോഗ്യത നേടി. 399 മാർക്ക് വീതം നേടി 18 വിദ്യാർഥികൾ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടു. ശിവാനി, ആദിഷ് എന്നിവരുൾപ്പെടെ 99.5 ശതമാനം മാർക്ക് നേടിയ 58 പേർക്കു 19–ാം റാങ്കാണ്.

തുമ്പ വിഎസ്എസ്‌സിയിൽ സയന്റിസ്റ്റായ എൻ ശ്രീനിവാസിന്റെയും ജി രേഖയുടെയും മകളാണ് ശിവാനി. വട്ടിയൂർക്കാവ് സ്വദേശികളായ ഷിനു ജോസഫിന്റെയും ധനുസിന്റെയും മകനാണ് ആദിഷ്.

ഈ വാര്‍ത്ത കൂടി വായിക്കാം പ്ലസ് വൺ പ്രവേശനം; ഇന്നുകൂടി അപേക്ഷിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ