പ്ലസ് വൺ പ്രവേശനം; ഇന്നുകൂടി അപേക്ഷിക്കാം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 07:26 AM  |  

Last Updated: 25th July 2022 07:26 AM  |   A+A-   |  

PLUS ONE RESULT

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അഞ്ചുമണിക്ക് അവസാനിക്കും. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ അപേക്ഷ സമർപ്പിക്കാനുള്ള സമയം ഹൈക്കോടതി ഉത്തരവിനേത്തുടർന്നു നീട്ടി നൽകിയിരുന്നു. 

സിബിഎസ്ഇ വിദ്യാർഥികൾക്കായി സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാൽ മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും ഇനി സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തുടർപഠനം നടത്താൻ സാധിക്കില്ലെന്ന് കാണിച്ചാണ് വിദ്യാർഥികൾ ഹൈകോടതിയെ സമീപിച്ചത്.

ഈ വാർത്ത കൂടി വായിക്കാം

ചരിത്രദിനം; രാഷ്ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ