കഞ്ചാവ് കേസ് പ്രതിയുടെ വീട്ടില്‍ തോക്കും വടിവാളും; യുവാവ് അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2022 09:43 PM  |  

Last Updated: 26th July 2022 09:43 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: വെട്ടിപ്പുറത്ത് കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് തോക്കും വടിവാളും പിടിച്ചെടുത്തു. ആനപ്പാറ സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നൗഫലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. 

നിരവധി കഞ്ചാവ് കേസുകളിലും ക്രിമിനല്‍  കേസുകളിലും പ്രതിയായ നൗഫല്‍ കഴിഞ്ഞ കുറെ നാളുകളായി നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പുറത്ത് പോയി തിരികെയെത്തിയ നൗഫലിന്റെ കൈവശം തോക്ക് ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെട്ടിപ്പുറത്തെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്. വീട്ടില്‍ രഹസ്യമായി ഒളിപ്പിച്ചിരുന്ന ഇന്ത്യന്‍ നിര്‍മ്മിത റിവോള്‍വറും ആറ് ബുള്ളറ്റുകളും വടിവാളും കത്തിയും പിടിച്ചെടുത്തിട്ടുണ്ട്. 

മൂന്ന് ഹെല്‍മറ്റുകള്‍, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗ്ലൗസുകള്‍, 12500 രൂപ എന്നിവയും കണ്ടെത്തി.  ചോദ്യം ചെയ്യലില്‍ തോക്ക് ഡല്‍ഹിയില്‍ നിന്ന് വാങ്ങിയതാണെന്ന് നൗഫല്‍ പൊലീസിനോട് പറഞ്ഞു. കഞ്ചാവ് കടത്തുമ്പോള്‍ സ്വയരക്ഷയ്ക്കായി ഉപയോഗിക്കാന്‍ വാങ്ങിയതാണെന്ന് പ്രതി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പുതുതായി കൊണ്ടുവന്ന ജിഎസ്ടി നടപ്പാക്കില്ല; ആഡംബര സാധനങ്ങളുടെ നികുതി  വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ