വീട്ടില്‍ നിന്ന് വിളിച്ചിറക്കി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2022 08:43 AM  |  

Last Updated: 26th July 2022 08:43 AM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാലക്കാട് കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ വീട് ആക്രമിച്ചാണ് ഒരുസംഘം അബ്ബാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. 

ഉറങ്ങിക്കിടന്ന അബ്ബാസിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം വിളിച്ചുണര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് വിവരം ലഭിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. എന്താണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് അറസ്റ്റിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ