മധുവിനെ അറിയില്ല, മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ല; കൂറുമാറിയവരുടെ എണ്ണം ഏഴായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 05:43 PM  |  

Last Updated: 27th July 2022 05:43 PM  |   A+A-   |  

madhu CASE

ഫയല്‍ ചിത്രം

 

പാലക്കാട്: അട്ടപ്പാടിയിലെ മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. കേസിലെ പതിനേഴാം സാക്ഷി ജോളിയാണ് കൂറുമാറിയത്. മണ്ണാര്‍ക്കാട് കോടതിയിലെ വിചാരണക്കിടെയാണ് കൂറുമാറ്റം. 

പൊലീസ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് രഹസ്യമൊഴി നല്‍കിയത്. മധുവിനെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും ജോളി കോടതിയില്‍ മൊഴി നല്‍കി. സമാനമായ മൊഴിയാണ് നേരത്തെ കൂറുമാറിയവരെല്ലാം കോടതിയില്‍ പറഞ്ഞത്.

ഇതുവരെ കേസില്‍ ഏഴ് സാക്ഷികളാണ് കൂറുമാറിയത്. നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നത്. 13ാ ംസാക്ഷി മാത്രമാണ്. സാക്ഷികളുടെ കൂറുമാറ്റം കേസിനെ സാരമായി ബാധിക്കുമെന്ന നീരീക്ഷണവും ിതിനകം ഉയര്‍ന്നിട്ടുണ്ട്.

2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്. ജൂണ്‍ എട്ടിന് കേസില്‍ വിചാരണ തുടങ്ങി. പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറി. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറുമാറ്റത്തിന് പിന്നിലെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത് 30ലക്ഷം; ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; വയോധിക മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ